കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരികചരിത്രത്തില്‍ അതിശക്തമായ പങ്കു വഹിച്ച കണ്ണൂര്‍. തെയ്യങ്ങളുടെ, തിറകളുടെയും തറികളുടെയും നാട്. എന്തിനെയും വൈകാരികമായേ കാണൂ എന്നൊരു കുഴപ്പമുണ്ട് നാട്ടുകാര്‍ക്ക്. രാഷ്ട്രീയവും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ഇത്തിരി പേടിക്കുകയും വേണം. അത്യാവശ്യം വെട്ടും കുത്തുമൊക്കെ നടക്കുന്ന അങ്കത്തട്ടുകളാണ് പലപ്പോഴും പെരുവഴികള്‍. കയ്യൂക്കിന്റെയും ചോരമണത്തിന്റെയും രാഷ്ട്രീയം പക്ഷേ സഞ്ചാരികള്‍ക്ക് ഇവിടെയൊരു തടസ്സമല്ല. വായനക്കാര്‍ക്ക് കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ അഭിരുചി മനസ്സിലാകേണ്ടതാണ്. കരുത്തുറ്റ മനുഷ്യര്‍, എവിടെയും കൂട്ടായ്മ, സ്‌നേഹത്തിനും വെറുപ്പിനും മേമ്പൊടിയായി നേരത്തേ പറഞ്ഞ വൈകാരികത.കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമം പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു എന്ന് ഒരു അഭിപ്രായം. കണ്ണന്റെ ഊരായ കണ്ണന്നൂര്‍ ലോപിച്ച് കണ്ണൂരായെന്നും ചിലര്‍ വിശ്വസിക്കുന്നു.ഇവയില്‍ ഏതായാലും കണ്ണൂര്‍ ജില്ല നിറയെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പയ്യാമ്പലം ബീച്ച്, സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂര്‍ കോട്ട, തലശ്ശേരി കോട്ട, മാടായിപ്പാറ, പഴശ്ശി ഡാം, ധര്‍മ്മടം തുരുത്ത്, മലയാള കലാഗ്രാമം, ഏഴിമല, ആറളം ഫാം, അറയ്ക്കല്‍ കൊട്ടാരം, കൊട്ടിയൂര്‍ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി ചരിത്രവും വിശ്വാസവും മനോഹാരിതയും മയങ്ങിക്കിടക്കുന്ന നിരവധി കേന്ദ്രങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. മിക്കവയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണെങ്കിലും മലയാളിക്ക് എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. നമുക്ക് യാത്ര ആരംഭിക്കാം... ഇവിടെ തുടങ്ങുന്നു.....
Well. curious to know more about my own land!!!
ReplyDelete