കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പയ്യാമ്പലം കടല്‍ തീരത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനു മുന്പ്, ഓര്‍മകളില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ അദ്ദേഹത്തെ പറ്റി പറയണ്ടിരുന്നാല്‍ അതായിരിക്കും ഏറ്റവും വലിയ കുറവ്.
നെറ്റിനു മുകളില്‍ കുതിച്ചുയര്‍ന്നു എതിരാളിയുടെ ബ്ലോക്കുകള്‍ തകര്‍ക്കുന്ന ജിമ്മി ജോര്‍ജ് ഇന്നില്ല. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് വിട പറഞ്ഞിട്ട് 30-11-2012നു കാല്‍ നൂറ്റാണ്ട് തികയുന്നു.ഒരു കാലത്ത് വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കം ആയിരുന്നു ജിമ്മിയുടെ ഓരോ സ്മാഷൂകളും. 1980-കളിലെ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കാര്‍മാരില്‍ ഒരാളായ ജിമ്മിയുടെ പേരില്‍ ആയിരുന്നു, മരണകിടക്കയില്‍ ആയിരുന്ന ഇന്ത്യന്‍ വോളിബോള്‍ ഒരുകാലത്ത് ശിരസ്സുയര്‍ത്തി നിന്നത്. ഇന്ത്യന്‍ വോളിയിലെ സമാനതകള്‍ ഇല്ലാത്ത ഇതിഹാസതാരം ആണ് ജിമ്മി ജോര്‍ജ്. പേരാവൂര്‍ സഹോദരന്മാര്‍ക്ക് ഇടയിലെ ഈ ഹീറോ, ജമ്പിംഗ് സെര്‍വും കിടിലന്‍ സ്മാഷൂകളും ആയി കളിക്കളം കൈയടക്കി. പറന്നുപൊങ്ങി വായുവില്‍ നിന്ന് കൊണ്ട് സ്മാഷൂകള്‍ ഉതിര്‍ത്ത ആ അത്ഭുത താരത്തെ ഇറ്റലിക്കാര്‍ ഹെര്‍മിസ് ദേവനോട് ഉപമിച്ചത് വെറുതെ അല്ല. നമുക്ക് നഷട്ടപെട്ടു പോയ സൌഹ്രദ കൂട്ടയ്മയുടെ പ്രസക്തി കൂടി വോളിബോള്‍ ഓര്‍മപെടുത്തുന്നു. 25 വര്‍ഷം പിന്നിട്ടിട്ടും ജിമ്മിയുടെ വേര്‍പാട് കായികപ്രേമികളുടെ ഹൃദയത്തില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു.
എന്നിട്ടും അദ്ദേഹത്തെ ഓര്‍മ്മിക്കാന്‍ ജന്മനാട്ടില്‍ ഒരു സ്മാരകം ഇല്ല എന്നത് ഒരു പോരായ്മ ആയി അവശേഷിക്കുന്നു. ജിമ്മിയുടെ അകാലനിര്യാണത്തോടെ തൊണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ ഗ്രൌണ്ടിനു ജിമ്മി ജോര്‍ജ് സ്മാരക സറ്റെഡിയം എന്ന് പേര് നല്‍കുകയുണ്ടായി. 2008 മുതല്‍ ആണ് ഈ സറ്റെഡിയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. അസ്വരസ്യങ്ങള്‍ ഈ സ്വപ്നത്തെ പിറകോട്ട് വലിച്ചെങ്കിലും ഒടുവില്‍ സിന്‍തെറ്റിക് ട്രാക്ക് ഉള്‍പടെ ഉള്ള ഒരു അന്താരാഷ്ട്ര സ്റ്റെഡിയം എന്ന കായിക കേരളത്തിന്റെ സ്വപനം വീണ്ടും കടന്നു വന്നു ഇത്തവണത്തെ കേരള ബട്ജെറ്റിലൂടെ. 4 ഘട്ടങ്ങള്‍ ആയിട്ടാണ് പണി നടക്കുക.
ഒന്നാം ഘട്ടത്തില്‍ മണ്‍ട്രാക്കും പവലിയനും നിര്‍മിക്കാനും രണ്ടാം ഘട്ടത്തില്‍ സ്പോര്‍ട്സ് ഹോസ്റ്റലും മൂന്നാം ഘട്ടത്തില്‍ ഗാലറിയും അണ്ടര്‍ ഗ്രൌണ്ടും നിര്‍മ്മിക്കാനും നാലാം ഘട്ടത്തില്‍ സിന്‍തെറ്റിക് ട്രാക്ക് ആയി ഉയര്‍ത്താനും ഉള്ള പദ്ധതി ആണ് അംഗീകാരം ആയിരിക്കുന്നത്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇതിനു 7 കോടി രൂപ ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭനടപടികള്‍ പൂര്‍ത്തിയായതായി ആണ് വിവരം. പുതിയ പ്രഭാതങ്ങള്‍ക്ക് ഒപ്പം വോളിബോള്‍ കോര്‍ട്ടുകള്‍ ഉണര്‍ന്നു തുടങ്ങി. എന്നാല്‍ പേരാവൂരിലെ കാണികള്‍ നിരാശരാണ് ഒപ്പം കേരളത്തിന്റെയും. ഇത്തവണ എങ്കിലും ജിമ്മി ജോര്‍ജ് അന്താരാഷ്ട്ര സ്റ്റെഡിയം നിലവില്‍ വരുമെന്ന പ്രതീക്ഷയില്‍ ആണ് കായിക കേരളം കാത്തിരിക്കുന്നു.

No comments:
Post a Comment